ഒരു ബിംബ നഷ്ടത്തിന്റെ തീവ്ര നിരാശയില്‍ ആണ് കേരളത്തില്‍ പലരും. സാക്ഷാല്‍ വി എസ് അച്ചുതാന്ദന്‍ എന്ന ആദര്‍ശവാദിയുടെ ആദര്‍ശ പൊയ് മുഖം അഴിഞ്ഞു വീണു കൊണ്ടിരിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍. ആദര്‍ശ പോരാട്ടങ്ങളില്‍ അദേഹത്തെ നയിക്കുന്ന ചേതോ വികാരം കേവലം പ്രതികാര ദാഹവും സ്ഥാനമാനങ്ങളും അല്ലാതെ മറ്റെന്താണ്. അദ്ദേഹം കൊണ്ട് നടത്തുന്ന കോടതി വ്യവഹാരങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ ആണത്.
ഉള്‍ പാര്‍ട്ടി പോരാട്ടങ്ങളും തൊഴുത്തില്‍ കുതുമാണ് വി എസിനെ സ്വന്തം പാര്ട്ടികാര്‍ക്ക് പോലും അപ്രിയനാക്കിയത്. പാര്‍ട്ടി വിലക്കുകള്‍ നിരവധി തവണ ലംഘിച്ച വി എസിനെ പേറാന്‍ സി പി എം നിര്‍ബന്ധിതമാകുന്നത് വര്‍ത്തമാന കാലത്തെ പാര്‍ട്ടിയുടെ അപചയവും ഉയര്‍ത്തികാട്ടാന്‍ വേരെയൊരു ബിംബവും ഇല്ലാത്തതിനാലാണ്.
മുഖ മന്തി സ്ഥാനം മോഹിച്ചാണ് മതികെട്ടാന്‍ മല താണ്ടിയത് എന്നു പറഞ്ഞാല്‍ നിഷേധിക്കാനാവുമോ! സ്ഥാനം ഉറപ്പിക്കാന്‍ കുപ്രസിദ്ധ വി ഐ പി പരാമര്‍ശം പോലും മറന്ന് മൌനത്തിന്റെ വാല്‍മീകം പുല്‍കി ഇരുന്നു 5 വര്‍ഷം. പ്രതിപക്ഷ നേതാവായിരിക്കെ പത്രകാര്‍ക്ക് മുന്‍പേ കോരിയെടുത്തു ചുംബിച്ച കിലിരോഒരിലെ ശാരിയുടെ മകളെയും അച്ഛനെയും പിന്നീട് കാണാന്‍ പോലും കൂട്ടാക്കിയില്ല എന്നു മാത്രമല്ല പോലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിച്ചു ആദര്‍ശ നായകന്‍! മൂലമ്പള്ളി സമരക്കാരുടെ ക്ഷണം സ്വീകരിച്ചില്ലെന്ന് മാത്രമല്ല ചെങ്ങറ സമരത്തെയും ഭരണ കാലത്ത് നടന്ന എല്ലാ ഭൂ സമരങ്ങളെയും അവഗണിച്ചു അധികാര കൊതിയന്‍!
പഴയ പുന്നപ്ര വയലാര്‍ പോരാളിയില്‍ നിന്ന് വി എസും കുടുംബവും ഏറെ അകന്നിരിക്കുന്നു എന്നതല്ലേ വാസ്തവം. സര്‍ക്കാര്‍ ചെലവില്‍ ലക്ഷങ്ങള്‍ പൊടിച്ച് എങ്ങുമെത്താത്ത ഗവേഷണങ്ങളുമായി മകള്‍ ! വി എസ് എന്ന സ്വയമാര്‍ജ്ജിത ആദര്‍ശ ബിംബത്തിന്റെ നിഴല് പറ്റി നിന്ന് വിലപേശി അച്ഛനെ വിട്ട് കാശാക്കുന്ന മകന്‍! വരുമാനവും ആസ്തിയും ചേരും പടി ചെര്‍ക്കാനാവാത്ത തരത്തില്‍ അന്തരം! സമ്പന്നരുടെ ഗോള്‍ഫ് ക്ലബ്ബില്‍ അന്ഗത്വം! യോഗ്യതകള്‍ക്ക് ചേരാത്ത പദവികളും വിലാസവും! ഇരുട്ടിന്‍റെ മറപറ്റിയുള്ള വ്യവഹാരങ്ങളും അത്രകാരുമായുള്ള സഹവാസവും (സന്തോഷ് മാധവന്‍ പോലും!) കുപ്രസിദ്ധ സുഖവാസ കേന്ദ്രമായ മക്കാവ് ഉള്‍പടെയുള്ള വിദേശ നാടുകളിലേക്കുള്ള ഇനിയും അറിയപെടാത്ത (സ്രോതസ്സ് പുറത്ത് വരാത്ത) യാത്രകള്‍! ഓണ്‍ ലൈന്‍ ലോട്ടറി മാഫിയകളുമായുള്ള സംശയാസപദമായ ബന്ധങ്ങള്‍!!!
ആരോപണങ്ങളെ വസ്തു നിഷ്ടമായിട്ടു ഇന്ന് വരെ നിഷേധിച്ചിട്ടില്ല ആരും. ഗോള്‍ഫ് ക്ലബിലെ അന്ഗത്വം വ്യാന്ഗ്യമായനെങ്കിലും അംഗീകരിച്ചു വി എസ് . അല്പം കളി കഴിഞ്ഞാല്‍ അല്പം കുടിയും ആകാം എന്നു പറഞ്ഞ് നിസ്സാര്മാക്കുകയും ചെയ്തു ആദര്‍ശ നായകന്‍. ഇദേഹം തന്നെയാണ് കൊച്ചിയിലെ ടി കോമിന്റെ ചെയര്‍മാന്‍ കള്ളു കുടിക്കാനാണ് കേരളത്തില്‍ വരുന്നത് എന്നു വിളിച്ചു കൂവി പ്രവാസി മലയാളികളെ നാണം കെടുത്തിയത് എന്നോര്‍ക്കുമ്പോള്‍ ആണ് കാര്യങ്ങള്‍ അതിലേറെ രസകരമാവുന്നത്! മറ്റുള്ളവരെ പരിഹസിക്കുകയും വെട്ടയാടുകയുമാണ് എന്നും അദ്ധേഹത്തിന്റെ വഴി. ഇത്രയും കാലമായി കേരളത്തിന്റെ വികസനത്തിന് ക്രിയാത്മകമായി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല നശീകരണ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കു വഹിച്ചു. 5 വര്‍ഷം കേരളം ഭരിച്ചിട്ടു ഒരു ചുക്കും ചെയ്തില്ലെന്ന് മാത്രമല്ല അവസാന കാലത്ത് ചില കോപ്രായങ്ങള്‍ കാട്ടി കൂട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കി ജനാധിപത്യത്തെ കഴുവിലേറ്റാന്‍ നോക്കി.
എല്ലാ പ്രതി ലോമ ശക്തികളെയും എതിര്‍ക്കും എന്നു വീമ്പിളക്കുന്ന ആദര്‍ശ വാദി സ്വയം ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. സ്വന്തം മകന്റെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നത് നന്നായിരിക്കും. വിമര്‍ശനങ്ങളില്‍ കഠിനമായി അസഹിഷ്ണുത പുലര്‍ത്തുകയും വിമര്‍ശകരെ പൊതു മധ്യത്തില്‍ വ്യക്തി ഹത്യ ചെയ്യുകയും ചെയ്യുന്ന ഇദ്ദേഹത്തെ ഇനിയും ആദര്‍ശ കേരളത്തിന്റെ സാമൂഹ്യ മനസ്സില്‍ പ്രതിഷ്ടിക്കുന്നത് വിഡ്ഢിത്വം ആണ്. കാരണം പുന്നപ്ര വയലാറില്‍ നിന്ന് മക്കാവിലേക്കുള്ള ദൂരം വളരെ കുറവാണ് ഈ കാലത്ത്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ